Tuesday, 14 October 2025

പുറത്തു തോരാതെ മഴപെയ്യുന്നെടോ

 എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാണിന്നെനിക്കവൾ.ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണിലലിയാൻ നിന്നവൾ.വഴിയിലുപേക്ഷിക്കാൻ കഴിയാത്ത വിധം എന്തോ ഒന്ന് അവളിൽ ഉണ്ടായിരുന്നിരിക്കണം.ഭ്രാന്താണെന്ന വിളി കേൾക്കുമെന്നുറപ്പിച്ചുതന്നെ ഞാൻ അതിനെ എന്റെ കൂടെ കൂട്ടി .എന്റെ സുഖത്തിലും ദുഖത്തിലും ഞാൻ വിളിക്കാതെ എന്റെ കൂടെ വിരുന്നു വരുന്ന മഴയുടെ തണുപ്പ് അവളിലേക്കും പകർന്നു നൽകി.എന്റെ മനസിന്റെ ഭാഷ മനസിലാവുന്ന എന്നെ അറിയുന്ന,വിശ്വസിക്കുന്ന ഒരാൾ.

മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നവയിൽ മുന്നിലാണ് സ്വപ്‌നങ്ങൾ. സ്വപ്‌നങ്ങൾ എല്ലാം നഷ്ടപ്പെട്ട ഒരുവളെ പിന്നെയും സ്വപ്നം കാണിക്കാൻ എനിക്ക് കഴിഞ്ഞോ ? അറിയില്ല.

ഒന്നുറപ്പാണ് പലയാവർത്തി എന്നോട് പറഞ്ഞിട്ടും ഉള്ളതാണ് "തന്റെ വരവില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഉണ്ടാവുമായിരുന്നോ? ".അതും എനിക്ക് അറിയില്ല.ഓർക്കാനും കഴിയുന്നില്ല .

ഇപ്പോഴും അഹങ്കാരത്തോടെ അവൾ പറയുന്ന ഒന്നുണ്ട് ആരു വന്നില്ലെങ്കിലും ഇയാൾ വരുമെന്നെനിക്കറിയാം.അന്ന് ഞാൻ പതിവിലും ദൂരെയായിരുന്നു.എന്റെ ഫോൺ ഇൽ മെസ്സേജസ് വന്നുകൊണ്ടേ ഇരുന്നു."എനിക്ക് തീരെ വയ്യ എഴുന്നേൽക്കാനും ആവുന്നില്ല പേടിയാവുന്നു ".എന്റെ ചിന്തകൾ പലവിധത്തിൽ ആയിരുന്നിരിക്കണം.കഴിയുന്നതും വേഗം അടുത്തെത്തുക.മുന്നിലെ വെല്ലുവിളികൾ ഒന്നും എന്റെ മനസിലേക്ക് വന്നില്ല എന്ന് തന്നെ പറയാം.ശരീരം തളർന്നു കുഴഞ്ഞു നിന്ന അവളെ താങ്ങി എടുത്തു ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ പോലും എന്നോട് അവൾ ചോദിച്ചില്ല എന്തെ ഇങ്ങനെ ഭ്രാന്തമായി വന്നതെന്ന്.പകരം ഇങ്ങനെ പറഞ്ഞു നിർത്തി "തൻ വരുമെന്ന് എനിക്കറിയാമായിരുന്നു ".പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് വേണ്ടപ്പെട്ടവർക് എന്നിൽ ഉള്ള പ്രേതീക്ഷയിൽ ആണ് ഞാനും ജീവിക്കുന്നതെന്ന്.എന്നോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു .അന്ന് സംസാരിച്ചിരുന്ന കുറച്ചു സമയം കൊണ്ട് ഞാൻ ചിന്തിച്ചു കൂട്ടിയതത്രയും.എങ്ങെനെ ഒരാൾ എനിക്കത്രയും പ്രിയപ്പെട്ടതായി എന്നാണ് .കൂടെ ഒരു ആവലാതിയും.

"എന്നേലും ഇതെല്ലം എന്നിൽനിന്നും നഷ്ടപെട്ടാലോ "

                ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് അത്രയും മനോഹരമായ ബന്ധങ്ങളെ മറ്റുള്ളവർ നമ്മിൽ നിന്നും പറിച്ചെടുക്കും എന്ന് .ശെരിയായിരിക്കാം അത് ഇന്നയാളെ കാണുക എന്നുപോലും എനിക്കൊരു ബാലികേറാ മലയാണ്.

ഒരുപാട് തിരക്കുകൾക്കിടയിൽ എനിക്കൊരു മെസ്സേജ് വന്നു ."പുറത്തു തോരാതെ മഴപെയ്യുന്നെടോ" .എന്റെ കലങ്ങിയിരുന്ന മനസിലേക്ക് മഴയുടെ തണുപ്പ് വീശുന്ന പോലെ തോന്നി.

Sunday, 11 May 2025

ബാംഗ്ലൂർ ഡേയ്സ്

                  ഒരുപാടു തവണ ബാംഗ്ലൂർ പോയിട്ടുണ്ടെങ്കിലും പതിവിനു വിപരീതമായിരുന്നു ഇത്തവണ മനസ്.അതുപോലെ തന്നെ വർഷങ്ങളായി ബാംഗ്ലൂർ വരുമ്പോൾ കാണാം എന്നു പറയുന്ന ഒരാളെയും ഇന്ന് കാണുന്നുണ്ട്.റെഡി ആയി ഇറങ്ങിയപ്പോ പ്രിയ പറഞ്ഞു "ലേറ്റ് ആവും എന്ന് വിളിച്ചു പറ അല്ലേൽ ആള് അവിടെ വന്നു പോസ്റ്റ് ആവും".വർഷങ്ങളുടെ എന്റെ കോൺഫിഡൻസോടെ ഞാൻ പറഞ്ഞു "നമ്മളെത്തി ഒരു അര മണിക്കൂർ ആവാതെ ആളെ പ്രേതീക്ഷിക്കേണ്ട ".പറഞ്ഞതത്രയും ശെരിയെന്നു പ്രിയക്കും സമ്മതിക്കേണ്ടി വന്നു.ആളും നല്ല എക്സിറ്റ് ആണ്.എന്നിലൂടെ പറഞ്ഞു കേട്ട അറിവ് മാത്രമുള്ള, എന്നും ഓരോ ഡ്രിങ്ക്സ് നു ശേഷവും ഞാൻ ആവർത്തിച്ചു പറയാറും ഒള്ള ഒരാളെ നേരിട്ട് കാണുന്നതിന്റെ ആണത്."അവളെ കണ്ടു കഴിയുമ്പോ എനിക്കുള്ള സ്പേസ് എങ്ങാനും കുറഞ്ഞു എന്ന് തോന്നിയാൽ ഉണ്ടല്ലോ" അവൾ പറഞ്ഞു നിർത്തി അതിൽ കുറച്ചു ഭീഷണിയും പരിഭവവും എല്ലാമുണ്ടായിരുന്നു.ഞങ്ങൾക്ക് കിട്ടിയ ടൈം കുറച്ചു സാധനങ്ങൾ വാങ്ങി കൂട്ടി.ശേഷം ആള് പറഞ്ഞ റെസ്റ്റോബാറിലെ ഒരു ടേബിൾ ഞങ്ങളെടുത്തു അപ്പോളേക്കും അവൾ വന്നിരുന്നു.









ബാംഗ്ലൂർ പോകുമ്പോൾ ഫുഡ് ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും ബോബ്‌സ് ബാറിൽ പോയിരിക്കണം എന്ന് എനിക്ക് തോന്നി കുറഞ്ഞ റേറ്റിൽ ഇതിലും നല്ല ഫുഡ് കിട്ടുന്ന സ്ഥലം അവിടെ തെല്ലു കുറവാണു.ബിയറിന്റെ കിക്ക് തലയ്ക്കു പിടിച്ചു വരുന്നതിനിടയിൽ ചോദിക്കരുത് എന്ന് ചട്ടം കെട്ടി വന്ന ചോദ്യം പ്രിയ ചോദിച്ചു "എന്തെ നിനക്കു എന്റെ പയ്യനെ ഇഷ്ടവാതെ പോയ് " ഒരു ചെറു ചിരിയോടെ അവൾ എന്നത്തേയും പോലെ ഉത്തരം നൽകി "ഇവന് എന്നേക്കാൾ പാവം ഒരു കുട്ടി ആണ് ചേരുക".സംസാരം വഴി തിരിച്ചുവിടാൻ ഒള്ള എന്റെ മിടുക്ക് അവിടെ എന്നെ രക്ഷിച്ചു എന്നു പറയാം. അവളെ ണ്കംഫോര്ട്ടബിള് ആക്കരുത് എന്ന ചിന്ത മനസിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു.രണ്ടെണ്ണം അകത്തു ചെന്നപ്പോൾ ആൾക്ക് ഒരു പാട്ടു കേൾക്കണം എന്ന ആഗ്രഹം.ആവാം എന്ന് ഞാനും.പ്രിയ ഒരു കാൾ എടുക്കാൻ മാറിയിരുന്നു ഒരു ടേബിൾ നു അപ്പുറവും ഇപ്പുറവും ഇരുന്നു അവൾ പാട്ടു എയർപോഡിൽ പ്ലേയ് ചെയ്തു.ശേഷം അതിൽ ഒന്ന് എനിക്ക് വെച്ചുനീട്ടി.എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടു (മുറ്റത്തെത്തും തെന്നലേ...).അതെ സിനിമയിലെ ഒരു ഡയലോഗാണ് മനസ്സിൽ മുഴുവൻ"കാലം പെർമ്യൂറ്റേഷൻസ് ഉം കോമ്പിനേഷൻസ് ഉം തെറ്റിച്ചു വച്ച് നീട്ടുന്നവ"അന്നെന്റെ മനസ്സിൽ എന്തായിരുന്നിരിക്കണം ഇതെഴുതുമ്പോളും എനിക്ക് അതിന്റെ ഉത്തരം കിട്ടിയിരുന്നില്ല.തിരക്കിട്ടു ഒരു ഗും തന്നു അവൾ നടന്നു നീങ്ങി.ഞാനും പ്രിയയും തിരിച്ചു പോരാൻ ഒരു ഓട്ടോ എടുത്തു.ഞാൻ ഒന്നും സംസാരിക്കാതെ ഇരുന്നു.പ്രിയ എന്നോട് ചോദിച്ചു "നീ കരയാൻ പോവാണോ?".നിറഞ്ഞിരുന്ന കണ്ണുകൾ ഒഴുകാൻ തുടങ്ങിയിരിക്കുന്നു അവളുടെ മുന്നിൽ കരയാൻ ഒള്ള സ്വാതന്ത്രം ഉള്ളതിനാലും അതിനാൽ എന്നെ വിലയിരുത്തില്ല എന്ന ഉറപ്പും ആവാം.പ്രിയയുടെ തോളത്തു ചാരി ഞാൻ കിടന്നു.ഒരിക്കലും ഇത് അവൾ അറിയില്ല എന്ന ഉറപ്പും വാങ്ങി ഞാൻ ഒന്ന് മയങ്ങി.

സ്വന്തമാക്കണമെന്നു കരുതിയത് കൈവിട്ടു പോവുന്നത് എന്നും നോക്കി നിക്കേണ്ടി വന്നവനെ കുറിച്ച് എന്നേലും ഓർത്തിട്ടുണ്ടോ നിങ്ങളിൽ ആരേലും .അതൊരുതരം മരവിപ്പാണ് ശരീരം മുഴുവൻ പൊതിഞ്ഞു മൂടുന്നൊരു വേദനയും എങ്ങോട്ടെന്നില്ലാതെ കെട്ടുപൊട്ടി പാറിയ ഒരു പട്ടവും

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...