എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാണിന്നെനിക്കവൾ.ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണിലലിയാൻ നിന്നവൾ.വഴിയിലുപേക്ഷിക്കാൻ കഴിയാത്ത വിധം എന്തോ ഒന്ന് അവളിൽ ഉണ്ടായിരുന്നിരിക്കണം.ഭ്രാന്താണെന്ന വിളി കേൾക്കുമെന്നുറപ്പിച്ചുതന്നെ ഞാൻ അതിനെ എന്റെ കൂടെ കൂട്ടി .എന്റെ സുഖത്തിലും ദുഖത്തിലും ഞാൻ വിളിക്കാതെ എന്റെ കൂടെ വിരുന്നു വരുന്ന മഴയുടെ തണുപ്പ് അവളിലേക്കും പകർന്നു നൽകി.എന്റെ മനസിന്റെ ഭാഷ മനസിലാവുന്ന എന്നെ അറിയുന്ന,വിശ്വസിക്കുന്ന ഒരാൾ.
മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നവയിൽ മുന്നിലാണ് സ്വപ്‌നങ്ങൾ. സ്വപ്‌നങ്ങൾ എല്ലാം നഷ്ടപ്പെട്ട ഒരുവളെ പിന്നെയും സ്വപ്നം കാണിക്കാൻ എനിക്ക് കഴിഞ്ഞോ ? അറിയില്ല.
ഒന്നുറപ്പാണ് പലയാവർത്തി എന്നോട് പറഞ്ഞിട്ടും ഉള്ളതാണ് "തന്റെ വരവില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഉണ്ടാവുമായിരുന്നോ? ".അതും എനിക്ക് അറിയില്ല.ഓർക്കാനും കഴിയുന്നില്ല .
ഇപ്പോഴും അഹങ്കാരത്തോടെ അവൾ പറയുന്ന ഒന്നുണ്ട് ആരു വന്നില്ലെങ്കിലും ഇയാൾ വരുമെന്നെനിക്കറിയാം.അന്ന് ഞാൻ പതിവിലും ദൂരെയായിരുന്നു.എന്റെ ഫോൺ ഇൽ മെസ്സേജസ് വന്നുകൊണ്ടേ ഇരുന്നു."എനിക്ക് തീരെ വയ്യ എഴുന്നേൽക്കാനും ആവുന്നില്ല പേടിയാവുന്നു ".എന്റെ ചിന്തകൾ പലവിധത്തിൽ ആയിരുന്നിരിക്കണം.കഴിയുന്നതും വേഗം അടുത്തെത്തുക.മുന്നിലെ വെല്ലുവിളികൾ ഒന്നും എന്റെ മനസിലേക്ക് വന്നില്ല എന്ന് തന്നെ പറയാം.ശരീരം തളർന്നു കുഴഞ്ഞു നിന്ന അവളെ താങ്ങി എടുത്തു ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ പോലും എന്നോട് അവൾ ചോദിച്ചില്ല എന്തെ ഇങ്ങനെ ഭ്രാന്തമായി വന്നതെന്ന്.പകരം ഇങ്ങനെ പറഞ്ഞു നിർത്തി "തൻ വരുമെന്ന് എനിക്കറിയാമായിരുന്നു ".പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് വേണ്ടപ്പെട്ടവർക് എന്നിൽ ഉള്ള എ പ്രേതീക്ഷയിൽ ആണ് ഞാനും ജീവിക്കുന്നതെന്ന്.എന്നോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു .അന്ന് സംസാരിച്ചിരുന്ന ആ കുറച്ചു സമയം കൊണ്ട് ഞാൻ ചിന്തിച്ചു കൂട്ടിയതത്രയും.എങ്ങെനെ ഒരാൾ എനിക്കത്രയും പ്രിയപ്പെട്ടതായി എന്നാണ് .കൂടെ ഒരു ആവലാതിയും.
"എന്നേലും ഇതെല്ലം എന്നിൽനിന്നും നഷ്ടപെട്ടാലോ "
ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് അത്രയും മനോഹരമായ ബന്ധങ്ങളെ മറ്റുള്ളവർ നമ്മിൽ നിന്നും പറിച്ചെടുക്കും എന്ന് .ശെരിയായിരിക്കാം അത് ഇന്നയാളെ കാണുക എന്നുപോലും എനിക്കൊരു ബാലികേറാ മലയാണ്.
ഒരുപാട് തിരക്കുകൾക്കിടയിൽ എനിക്കൊരു മെസ്സേജ് വന്നു ."പുറത്തു തോരാതെ മഴപെയ്യുന്നെടോ" .എന്റെ കലങ്ങിയിരുന്ന മനസിലേക്ക് ആ മഴയുടെ തണുപ്പ് വീശുന്ന പോലെ തോന്നി.
No comments:
Post a Comment