Friday, 29 December 2017

പ്രണയ സൗഹൃദ യുദ്ധം

കലാലയത്തിലെ ആദ്യദിനംമുതൽ എന്നെവേട്ടയാടുന്നതാണ് ആ മുഖം. തെറ്റാണെന്നു മനസ്സിനെ പറഞ്ഞുപഠിപ്പിക്കുമ്പോഴും കണ്ണുകൾ തേടിയത് അവളെയാണ്.
ഞാനുമായ് അവൾക്കുള്ള സൗഹൃദം പരിമിതമായിരുന്നു എല്ലാവരോടും മിണ്ടുന്നപോലെ അവളോട്‌ മാത്രം കഴിയുന്നില്ല.
അവളുടെ അസാന്നിധ്യത്തിൽ പിടയുന്ന ഹൃദയം.
മൗനം പോലും എനിക്കു പരിചിതമായ ഭാഷയായ് തോന്നിയിട്ടുണ്ട്
മനസ്സിൽ ആഗ്രഹം ഒതുക്കി നനയാതെ നിന്ന മഴ ഒരു കൊച്ചു കുട്ടിയെപ്പോലെ  അവൾ നനയുന്നത് ഞാൻ കണ്ടിട്ടുണ്ട്. പെയ്തിറങ്ങുന്ന മഴയോട് എനിക്കുണ്ടായിരുന്ന പ്രണയം അന്നാദ്യമായ് വഴിമാറിയൊഴുകി അവളിലേക്കെത്തി
ഇതാണോ പ്രണയം... ??
ഇങ്ങനാണോ പ്രണയം.. ??

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...