Friday, 2 February 2018

എന്നത്തെയുംപോലെ രാവിലെ എഴുന്നേറ്റ് അമ്മയെ വിളിച്ചു "അമ്മേ ചായ "
വിളി കേൾക്കാതെവന്നപ്പോൾ മൊബൈൽ താഴെവച് ചെന്നു അപ്പോളാണ് ഓർത്തത്‌ അമ്മ അച്ഛന്റെകൂടെ ആശുപത്രിയിൽ പോയതാണ് എന്നോട് പറഞ്ഞിരുന്നു പോകുമെന്ന്. കോളേജിൽ പോകാനുള്ളതെല്ലാം തയ്യാറാണ്. ചായയുടെ ചൂടാറിയിട്ടുണ്ട്. ഗ്യാസടുപ്പിനു അടുത്തേക് നടന്നു പുലരിയിലെ സൂര്യകിരണങ്ങൾക്കു ഇത്രയും ചൂടുണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല. മുന്നിലെ ജനലഴികളിലൂടെ പുറത്തേക്കൊന്നു നോക്കി.മൂന്നു ജനലഴികൾക്കുള്ളിലായ് അമ്മയുടെ ലോകം ഞാൻ കണ്ടു
ഒരു പരാതിയുമില്ലാതെ
ഒരു പരിഭവവും കാണിക്കാതെ
അമ്മ ആർക്കുവേണ്ടിയാണ് ഈ ലോകത്തു ഒതുങ്ങി നിന്നത്.
തെറ്റു പറ്റി. അമ്മയുമായി എനിക്കു പുറത്തുപോകണം
മലനിരകളിൽ മഞ്ഞു പെയ്തിറങ്ങുന്നതും
സൂര്യൻ വിടപറയുന്നതിന് കടലോരത്താണ് ഭംഗി എന്നു നേരിൽ കാണിക്കണം
കാടിനെ അറിഞ്ഞുള്ള യാത്രകളും അമ്മക്ക് പകർന്നു നൽകണം

No comments:

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...