Wednesday, 11 April 2018

ക്യാമ്പസ്‌

വെറുമൊരു ആഗ്രഹത്തിന്റെ ചിറകിലേറിയാണ് ഞാനും എഞ്ചിനീയറിംഗ് പഠിക്കാൻ എത്തിയത് .അതോ ഒരിക്കലും ചേരില്ല എന്ന് മനസുകൊണ്ട് ഉറപ്പിച്ച ഇലാഹിയൻ ക്യാമ്പസ്സിൽ .ഒരു നിമിത്തം പോലെ എത്തിപ്പെട്ടതാകാം ചിലപ്പോൾ .
സ്വാതന്ത്രമായ് പറന്ന പക്ഷി സ്വയം കൂട്ടിലടക്കപ്പെട്ട അവസ്ഥയിലും സാഹചര്യങ്ങൾ ഒത്തുവന്നിട്ടും പറന്നകലാതെ എന്നെ പിടിച്ചുനിർത്തിയ ഒരു നൂറു ചിന്തകൾ വേറെയും .
പേനയും അസ്സൻമെൻറ് ഉം മുതൽ ദുഖവും സന്തോഷവും വരെ എല്ലാം പങ്കുവയ്ക്കാൻ കുറെ ഏറെ സൗഹൃദങ്ങൾ .പരീക്ഷകളായിരുന്നു എന്നെ ഏറെ ചൊടിപ്പിച്ചിരുന്നതെങ്കിൽ അന്ന് പഠിക്കാൻ കൂടിയിരുന്ന ആ രാത്രികൾ ഇന്ന് നിറമുള്ള ചിത്രങ്ങളാണ് അതിന്റെ ആ ചിത്രങ്ങൾക്ക് മിഴിവേകിയ ചില രാത്രി യാത്രകളും
ഒരു കലവറ നിറയെ മറക്കാനാകാത്ത നിമിഷങ്ങൾ നിറച്ച  ഒരു യാത്രയും സമ്മാനിച്ച് ആണ് കലാലയം യാത്രയാക്കുന്നതും .ഒരിക്കലും സ്വന്തമാകില്ല എന്നുറപ്പിച്ചു ചില നിമിഷങ്ങൾ .ജീവിതയാത്രയിൽ അതിന്റെ പ്രാധാന്യം രണ്ടും വിലമതിക്കാത്തവയാണ്
വൈകിയ വേളയിൽ ചിലതുണ്ടു പറയാൻ
സൗഹൃദങ്ങളിൽ പലപ്പോഴും കരിപുരണ്ടിരിക്കാം അടുത്തൊന്നു ചേർന്നിരുന്നു തോളിൽ കൈവച്ചാൽ തീരാവുന്നവ
അകന്നു പോയി എന്ന് തോന്നുന്നവരുമായി ഒന്നു നടക്കാനിറങ്ങാം ഒന്നും മിണ്ടാതെ പണ്ട് നടന്ന വഴികളിലൂടെ
പറയാൻ മറന്ന പ്രണയങ്ങൾ കണ്ണുകളിൽ നോക്കി പറയാൻ ശ്രെമിക്കാം
ഇനി യാത്രപറയലാണ് .കണ്ണുകൾ ഈറനണിയാതെ ഒരു ചെറുപുഞ്ചിരിയുമായി പിരിയാം .ഒരുപക്ഷെ തിരിഞ്ഞുനോക്കില്ല ഞാൻ .കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമാണ് .വലിയ നഷ്ടങ്ങളിൽ ഒരുപക്ഷെ ഞാനും കരഞ്ഞുപോകാം.നഷ്ടങ്ങൾ അത്രമേലുണ്ട് .


No comments:

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...