Thursday, 25 January 2018

കുരുതി

ആ ചിരി എന്റെ ശ്വാസത്തെ തടസപ്പെടുത്തിയപോലെ തോന്നി. പ്രണയം തുറന്നു പറയാത്ത എന്റെ മുഖത്തു നോക്കി അവൾക്കു അതിലും നന്നായി എങ്ങനെ ചിരിക്കാൻ കഴിയും.
അവളുടെ മറുപടി മനസിൽ ഒരായിരം വട്ടം കോറിയിട്ടതിനു ശേഷം തീരുമാനിച്ചു തുറന്നു പറയാം. മനസ്സിനെ അക്ഷരങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞുവോ എന്തോ ഇടക്കെപ്പഴോ നിസ്സഹായമായ ഒരു റിപ്ലേ
"എടാ "
ആയിരം അർഥങ്ങൾ ഉണ്ടായിരുന്നു ആ വിളിക്കു
മാറ്റിയെടുക്കാം ഞാനെന്നെ. പറിച്ചുകളയാൻ ഒരു ചെടിയായല്ല അലിഞ്ഞു ചേരുന്ന മണ്ണായിരുന്നു നീ.
നമ്മുടെ അസാന്നിധ്യത്തിലും സന്തോഷം അവർക്കു കിടുന്നുണ്ടേൽ അതല്ലേ നമ്മളും ആഗ്രഹിച്ചിട്ടുള്ളു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നുണയും പറയേണ്ടിവന്നു "എനിക്ക് സങ്കടമൊന്നുമില്ലെന്നു "

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...